FLASH NEWS

മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ ഉപദേശം : വൈകാതെ കാണാമെന്ന ആശംസയും

WEB TEAM
March 04,2024 08:55 AM IST

ന്യൂഡെൽഹി :ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി തൊട്ടടുത്ത ദിവസം തന്നെ സമ്പൂർണ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി.

മന്ത്രിമാരുടേയും വകുപ്പ് സെക്രട്ടറിമാരുടേയും യോഗത്തിൽ ഒരു മണിക്കൂറോളം സംസാരിച്ച പ്രധാനമന്ത്രി, സഹപ്രവർത്തകർക്ക് കൃത്യമായ ഉപദേശം നൽകിയാണ് മടങ്ങിയത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രിമാർക്ക്  കർശന നിർദ്ദേശം നൽകിയ പ്രധാനമന്ത്രി,ഡീപ് ഫെയ്ക് വീഡിയോകളിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു. ‘പോയി വിജയിച്ച് വരൂ, ഞാൻ നിങ്ങളെ വൈകാതെ കാണും’ എന്ന് ആശംസിച്ചാണ്  മോദി തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.

''വിവാദങ്ങൾക്കു പകരം കേന്ദ്രസർക്കാരിന്റെ പദ്ധതികളെ കുറിച്ച് സംസാരിയ്ക്കണം. വികസിത് ഭാരത് ലക്ഷ്യം വച്ചുള്ള പ്രവർ‌ത്തനങ്ങളാണ് നടത്തേണ്ടത്.മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റിൽ വികസിത് ഭാരതിനായിരിക്കും ശ്രദ്ധ നൽകുക.2700 ശില്പശാലകളിലൂടെ ഇരുപത് ലക്ഷത്തോളം യുവജനങ്ങളുടെ അഭിപ്രായങ്ങൾ വികസിത് ഭാരതിനു വേണ്ടി ശേഖരിച്ചിട്ടുണ്ട്.’’ – പ്രധാനമന്ത്രി വ്യക്തമാക്കി.

അടുത്ത 25 വർഷത്തേക്കുള്ള വിപുലമായ പദ്ധതികളുടെ ചർച്ചയ്ക്ക് ശേഷമാണ്  രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സമ്പൂർണ മന്ത്രിസഭായോഗം അവസാനിച്ചത്.

എട്ടു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിൽ ; മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യ നൂറു ദിവസത്തിനുള്ളിൽ അതിവേഗം നടപ്പാക്കാനുള്ള പദ്ധതികളാണ് പ്രധാനമായും ചർച്ചയായത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.